Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warriors

Kannur

ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വ് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​ന്‍

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി റ​ഷ്യ​ക്കാ​ര​നാ​യ ആ​ന്‍​ഡ്രേ ചെ​ര്‍​നി​ഷോ​വി​നെ നി​യ​മി​ച്ചു. 2002 ല്‍ ​റ​ഷ്യ​ന്‍ അ​ണ്ട​ര്‍ 18 ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ആ​ന്‍​ഡ്രേ ചെ​ര്‍​നി​ഷോ​വ് റ​ഷ്യ, ജോ​ര്‍​ജി​യ, ബെ​ലാ​റ​സ്, ക​സാ​ക്കി​സ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, സെ​ര്‍​ബി​യ, ഗ്രീ​സ്, ഉ​ത്ത​ര മ​സി​ഡോ​ണി​യ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ വി​വി​ധ ലീ​ഗു​ക​ളി​ല്‍ ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു​ണ്ട്. ഇ​ന്ത്യ​യി​ല്‍ മൊ​ഹ​മ്മ​ദ​ന്‍ എ​ഫ്സി​യെ 2023-24 ഐ-​ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച പ​രി​ശീ​ല​ക​നാ​ണ്. മൂ​ന്ന് ത​വ​ണ കൊ​ല്‍​ക്ക​ത്ത ഫു​ട്‌​ബോ​ള്‍ ലീ​ഗ് കി​രീ​ട​വും നേ​ടി​യി​ട്ടു​ണ്ട്. 2023-24 ഐ-​ലീ​ഗ് സീ​സ​ണി​ലെ മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്‌​കാ​ര ജേ​താ​വാ​ണ്.​ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലും മൊ​ഹ​മ്മ​ദ​ന്‍​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

ക​ളി​ക്കാ​ര​നാ​യി റ​ഷ്യ​ന്‍ ദേ​ശീ​യ ടീ​മി​നാ​യി 29 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​യി​ലെ പ്ര​ശ​സ്ത ഫു​ട്‌​ബോ​ള്‍ ക്ല​ബ് ഡി​ന​മോ മോ​സ്‌​കോ, സ്പാ​ര്‍​ട്ട​ക് മോ​സ്‌​കോ എ​ന്നീ ടീ​മു​ക​ളു​ടെ താ​ര​മാ​യി​രു​ന്നു. 1992 ല്‍ ​യു​ഇ​എ​ഫ്എ യൂ​റോ​പ്യ​ന്‍ അ​ണ്ട​ര്‍- 21 ജേ​താ​ക്ക​ളാ​യ റ​ഷ്യ​ന്‍ ടീം ​അം​ഗ​വു​മാ​യി​രു​ന്നു. ആ​ന്‍​ഡ്രേ ചെ​ര്‍​ണി​ഷോ​വി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​ഹ​സ്സ​ന്‍ കു​ഞ്ഞി പ​റ​ഞ്ഞു.

Latest News

Corehub Up